Breaking News

Trending right now:
Description
 
Jun 22, 2018

കേരളാ ബാങ്ക്‌ ഓണത്തിനു മുമ്പ്‌: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

image കേരളാ ബാങ്ക്‌ ഓണത്തിനു മുമ്പ്‌ തുടങ്ങുമെന്ന്‌ മന്ത്രി കടംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും സംയോജിപ്പിച്ചാണ്‌ ബാങ്ക്‌ രൂപീകരിക്കുന്നത്‌. മറ്റു ന്യൂ ജനറേഷന്‍ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും കേരളാ ബാങ്കിലും ലഭ്യമാക്കും. കേരളാ ബാങ്കിന്റെ അനുമതിക്കുള്ള സംസ്ഥാനത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ റിസര്‍വ്‌ ബാങ്ക്‌ പ്രാഥമിക പരിശോധന നടത്തിയിരുന്നു. മികച്ച ഭരണനിര്‍വഹണം ഉറപ്പാക്കാന്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്നും റിസര്‍വ്‌ ബാങ്കിനെ അറിയിച്ചിട്ടുണ്ട്‌. സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപം ഇപ്പോള്‍ രണ്ട്‌ ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്‌. കേരളാ ബാങ്ക്‌ യാഥാര്‍ഥ്യമാകുമ്പോള്‍ നിലവിലെ ജീവനക്കാരെ പിരിച്ചുവിടുകയോ ബ്രാഞ്ചുകള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.