Breaking News

Trending right now:
Description
 
Jun 22, 2018

ഫോര്‍മാലിന്‍ കലര്‍ന്ന 14,000 കിലോ മത്സ്യം പിടിച്ചെടുത്തു

image മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 14,000 കിലോ മത്സ്യം ഭക്ഷ്യസുരക്ഷാവിഭാഗം പിടിച്ചെടുത്തു. തിരുവനന്തപുരം അമരവിളയിലും പാലക്കാട്‌ വാളയാറിലും നടന്ന റെയ്‌ഡിലാണ്‌ വിഷമയമായ മത്സ്യം കണ്ടെത്തി പിടിച്ചെടുത്തത്‌. വാളയാറില്‍നിന്നു 8000 കിലോഗ്രാമും അമരവിളയില്‍നിന്നു 6000 കിലോഗ്രാമുമാണ്‌ പിടിച്ചത്‌. ഇതരസംസ്ഥാനങ്ങളില്‍നിന്ന്‌ എത്തിയവയാണിവ. വാളയാറില്‍നിന്ന്‌ പിടിച്ചെടുത്തവ തിരിച്ചയച്ചു. അമരവിളയില്‍നിന്ന്‌ കണ്ടെടുത്ത മത്സ്യം നശിപ്പിക്കാനാണ്‌ തീരമാനം. മത്സ്യം കൊണ്ടുവന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ ഉണ്ടായിരുന്നുവെന്ന്‌ പരിശോധനയില്‍ കണ്ടെത്തി. മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനാണ്‌ ഫോര്‍മാലിന്‍ പ്രധാനമായും ഉപയോഗിക്കുന്നത്‌. കഴിക്കുന്ന മത്സ്യത്തിനൊപ്പം ഫോര്‍മാലിന്‍കൂടി ശരീരത്തിനുള്ളില്‍ എത്തുന്നതോടെ ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാകും.