Breaking News

Trending right now:
Description
 
Jun 22, 2018

ന്യൂസിലന്‍ഡ്‌ പ്രധാനമന്ത്രിക്കു പെണ്‍കുഞ്ഞ്‌ പിറന്നു

image ന്യൂസിലന്‍ഡ്‌ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‌ (37) പെണ്‍കുഞ്ഞ്‌ പിറന്നു. 3.3 കിലോഗ്രാം തൂക്കമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു. പെണ്‍കുഞ്ഞാണെന്നു നേരത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇക്കാര്യം ജസിന്‍ഡ ആന്‍ഡേനും ഭര്‍ത്താവ്‌ ക്ലാര്‍ക്‌ ഗേയ്‌ഫോര്‍ഡും രഹസ്യമാക്കി വയ്‌ക്കുകയായിരുന്നു. ഭര്‍ത്താവ്‌ ക്ലാര്‍ക്‌ ഗേയ്‌ഫോര്‍ഡ്‌ ടെലിവിഷന്‍ അവതാരകനാണ്‌. ആറാഴ്‌ചയത്തെ പ്രസവാവധിക്കുശേഷം ഓഗസ്‌റ്റ്‌ ആദ്യവാരത്തോടെ പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തും. അതുവരെ ഉപപ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്‌സിനാണ്‌ പ്രധാനമന്ത്രിയുടെ ചുമതല. അധികാരത്തിലിരിക്കെ അമ്മയായ ആദ്യ രാഷ്ട്രീയ നേതാവ്‌ ബേനസീര്‍ ഭൂട്ടോയാണ്‌.