Breaking News

Trending right now:
Description
 
Jun 22, 2018

യുഎഇയില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു

image യുഎഇയില്‍ മൂന്നു മാസത്തേക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. അനധികൃത താമസക്കാര്‍ക്ക്‌ നിയമനടപടി നേരിടാതെ രാജ്യം വിടാനും സ്വദേശത്തേക്കു മടങ്ങാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക്‌ നാമമാത്രമായ തുക നല്‍കി താമസം നിയമവിധേയമാക്കാനും ഇതുവഴി അവസരമുണ്ട്‌. ഓഗസ്‌റ്റ്‌ ഒന്നു മുതലാണ്‌ പൊതുമാപ്പ്‌ ആരംഭിക്കുന്നത്‌. മലയാളികള്‍ അടക്കം യുഎഇയില്‍ അനധികൃതമായി തുടരുന്ന ആയിരക്കണക്കിനു പ്രവാസികള്‍ക്ക്‌ ആശ്വാസമാകുന്നതാണ്‌ നടപടി. ഈയിടെ ഒട്ടേറെ വീസ ഇളവുകളും യുഎഇയില്‍ നടപ്പാക്കിയിരുന്നു. 2013ലാണ്‌ യുഎഇയില്‍ അവസാനമായി പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌. അന്ന്‌ 62,000 പേരാണ്‌ രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക്‌ മടങ്ങിയതും. രണ്ടുമാസമായിരുന്നു അന്നു പൊതുമാപ്പിന്റെ കാലാവധി.