Breaking News

Trending right now:
Description
 
Jun 22, 2018

190 രാജ്യങ്ങള്‍ യോഗ ചെയ്‌തു; കോട്ട ഗിന്നസില്‍

image യുഎന്‍ രാജ്യാന്തര യോഗദിനമായി ആചരിച്ച ഇന്നലെ 190 രാജ്യങ്ങള്‍ യോഗാദിനാചരണത്തില്‍ പങ്കാളികളായി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സൈനിക കേന്ദ്രമായ സിയാച്ചിനില്‍ ഇന്ത്യന്‍ സൈനികര്‍ യോഗാഭ്യാസം നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജസ്ഥാനിലെ കോട്ടയില്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്ത യോഗാഭ്യാസം ഗിന്നസ്‌ ബുക്കില്‍ ഇടംതേടി. സംസ്ഥാന സര്‍ക്കാരും പതഞ്‌ജലി യോഗപീഠവും ചേര്‍ന്നാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. രോഗത്തില്‍നിന്നു ആരോഗ്യത്തിലേക്കും അനൈക്യത്തില്‍നിന്ന്‌ ഐക്യത്തിലേക്കും എത്താനുള്ള മാര്‍ഗമാണ്‌ യോഗാഭ്യാസമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാഭ്യാസത്തില്‍ പങ്കെടുത്തു വ്യക്തമാക്കി. ഡെറാഡൂണ്‍ ഫോറസ്‌റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. 50,000 പേര്‍ക്കൊപ്പമാണ്‌ മോദി യോഗ ചെയ്‌തത്‌. 15,000 നാവികസേനാംഗങ്ങള്‍ മുംബൈയിലെ പരിപാടിയില്‍ പങ്കെടുത്തു. രാഷ്ട്രപതി റാംനാഥ്‌ കോവിന്ദ്‌, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ ഉള്‍പ്പെടെ യോഗയില്‍ പങ്കാളികളായി.