Breaking News

Trending right now:
Description
 
Jun 22, 2018

പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്ക്‌ വീണ്ടും അനുമതി നിഷേധിച്ചു

image മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അനുമതി ലഭിച്ചില്ല. കേരളത്തിനുള്ള റേഷന്‍ വിഹിതം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ അനുമതി ചോദിച്ചത്‌. കൂടിക്കാഴ്‌ചയ്‌ക്കു അനുമതി നല്‍കാതിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസ്‌, വേണമെങ്കില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി റാംവിലാസ്‌ പാസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതുനാലാം തവണയാണ്‌ മുഖ്യമന്ത്രിക്ക്‌ മോദി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച സര്‍വകക്ഷി സംഘത്തോടൊപ്പമാണ്‌ പിണറായി എത്തിയതും അനുമതി ചോദിച്ചതും. പ്രധാനമന്ത്രിയെ കണ്ട്‌ കൂടുതല്‍ റേഷന്‍ വിഹിതം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. ഭക്ഷ്യസുരക്ഷാനിയമം നടപ്പിലായതോടെ കേരളത്തിനുള്ള ആനുപാതിക റേഷന്‍ വിഹിതത്തില്‍ വന്ന കുറവ്‌ ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. നേരത്തെ നോട്ട്‌ നിരോധനസമയത്ത്‌ സഹകരണ ബാങ്കുകളിലുണ്ടായ പ്രതിസന്ധി ബോധ്യപ്പെടുത്താനും വരള്‍ച്ചാ സഹായം തേടുന്നതിനും പ്രധാനമന്ത്രിയെ കാണുന്നതിന്‌ പ്രധാനമന്ത്രിയുടെ ഓഫിസ്‌ സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു.