Breaking News

Trending right now:
Description
 
Jun 21, 2018

ഒരു തോക്ക്‌ കിട്ടിയിരുന്നെങ്കില്‍... ധോണിയുടെ ഭാര്യ സാക്ഷി അപേക്ഷ നല്‍കി

image സുരക്ഷയ്‌ക്കായി ഒരു തോക്കുവേണമെന്നു പ്രമുഖ ക്രിക്കറ്റ്‌ താരം മഹേന്ദ്ര സിങ്‌ ധോണിയുടെ ഭാര്യ സാക്ഷി. റാഞ്ചിയിലെ സര്‍ക്യൂട്ട്‌ റോഡിലെ ധോണിയുടെ വീടിനു ചുറ്റും തോക്കുധാരികളായ ഏഴു സുരക്ഷാഭടന്മാര്‍ കാവലുണ്ടെങ്കിലും തോക്കുവേണമെന്ന്‌ സാക്ഷിക്ക്‌ ഒറ്റ നിര്‍ബന്ധമാണ്‌. കൈവശം തോക്കുണ്ടെങ്കില്‍ ആരെയും പേടിക്കേണ്ടല്ലോ. എട്ട്‌ ഏക്കര്‍ ഫാം ഹൗസിനോടു ചേര്‍ന്നുള്ള വീട്ടില്‍ കൂടുതല്‍ സമയവും സാക്ഷി ഒറ്റയ്‌ക്കാണ്‌. തോക്കിന്‌ ലൈസന്‍സ്‌ അനുവദിക്കണമെന്നു ആവശ്യപ്പെട്ട്‌ സാക്ഷി മജിസ്‌ട്രേറ്റ്‌ ഓഫിസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌. സാക്ഷിയുടെ പേരില്‍ കേസ്‌ നിലവില്‍ ഇല്ലെന്നു കാട്ടി പൊലീസ്‌ അപേക്ഷ റാഞ്ചി സീനിയര്‍ എസ്‌പിയുടെ ഓഫിസിനു കൈമാറി. ഒമ്പതുവര്‍ഷം മുമ്പ്‌ ധോണി ഇത്തരത്തില്‍ തോക്ക്‌ സംഘടിപ്പിച്ചിരുന്നു.