Breaking News

Trending right now:
Description
 
Jun 21, 2018

2043 കോടിയുടെ തട്ടിപ്പ്‌: ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്ര എംഡി അറസ്റ്റില്‍

image 2043 കോടി രൂപയുടെ വായ്‌പാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്രയുടെ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ രവീന്ദ്ര മറാത്തെ ഉള്‍പ്പെടെ ആറുപേരെക്കൂടി അറസ്റ്റു ചെയ്‌തു. സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്‌ അറസ്റ്റിനു നേതൃത്വം നല്‍കിയത്‌. വസ്‌ത്രവ്യാപാരിയും കെട്ടിടനിര്‍മാതാവുമായ ഡി.എസ്‌.കുല്‍ക്കര്‍ണിയേയും ഭാര്യയേയും കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍നിന്നു അറസ്റ്റു ചെയ്‌തിരുന്നു. വ്യാജ വായ്‌പകളിലൂടെയും ഒമ്പതു കമ്പനികള്‍ ഉണ്ടാക്കി അവയിലേക്ക്‌ ഉയര്‍ന്ന പലിശ വാഗ്‌ദാനം ചെയ്‌ത്‌ 33000 നിക്ഷേപകരില്‍നിന്നും സ്ഥിരനിക്ഷേപകരില്‍നിന്നുമായി സമാഹിച്ചതുള്‍പ്പെടെ 2043.18 കോടി രൂപ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. ബാങ്കിന്റെ എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ രാജേന്ദ്ര കെ.ഗുപ്‌ത, സോണല്‍ മാനേജര്‍ നിത്യാനന്ദ്‌ ദേശ്‌ പാണ്ഡെ, ഡിഎസ്‌ കുല്‍ക്കര്‍ണി ഗ്രൂപ്പ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ സുനില്‍ ഗഡ്‌ പാണ്ഡെ, വിപി എന്‍ജിനിയറിങ്‌ രാജീവ്‌ ന്യുവസ്‌കര്‍ എന്നിവരും രവീന്ദ്ര മറാത്തെയ്‌ക്കൊപ്പം അറസ്റ്റിലായി. ഇന്ത്യയിലെ പ്രധാന പൊതുമേഖലാ ബാങ്കുകളിലൊന്നാണ്‌ ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്ര.