Breaking News

Trending right now:
Description
 
Feb 08, 2013

ഫെയര്‍ & ലവ്‌ലി ഫൗണ്ടഷന്‍ സ്‌കോളര്‍ഷിപ്പ്‌ പത്താം വര്‍ഷത്തിലേക്ക്‌

image സാമ്പത്തിക പരിമിതികളുള്ള, എന്നാല്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപവരെ ധനസഹായം നല്‍കുന്ന ഫെയര്‍ ലവ്‌ലി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്‌ പത്താം വര്‍ഷത്തിലേക്ക്‌ കടക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും നിന്ന്‌ സ്‌കോളര്‍ഷിപ്പിനുള്ള ഈ വര്‍ഷത്തെ അപേക്ഷകരുടെ പ്രാഥമിക സ്‌ക്രീനിംഗ്‌ ചെന്നൈയില്‍ ആരംഭിച്ചു.

2003 ല്‍ ആരംഭിച്ച ഈ സ്‌കോളര്‍ഷിപ്പ്‌ ഇതുവരെ മലയാളികളടക്കം 1300 ലധികം പെണ്‍കുട്ടികള്‍ക്ക്‌ ധനസഹായം നല്‍കിയിട്ടുണ്ട്‌. ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന, മിടുക്കരായ പെണ്‍കുട്ടികള്‍ക്ക്‌ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉതകുന്ന തരത്തിലുള്ള സാമ്പത്തിക പിന്തുണ നല്‍കുകയാണ്‌ ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ബിരുദ തലം മുതല്‍ ഡോക്‌ടറേറ്റ്‌ വരെയുള്ള പഠന ആവശ്യങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്ന തരത്തിലാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുക.

മുന്‍ തമിഴ്‌നാട്‌ ഡിജിപി. ലതിക ശരണ്‍, ഡോ. പ്രിയ സെല്‍വരാജ്‌, പൊതു പ്രവര്‍ത്തക സര്‍ഗുണ പാണ്‌ഡ്യന്‍, ചെസ്‌ താരം വിജയലക്ഷ്‌മി സുബ്ബരാമന്‍ തുടങ്ങിയവരടങ്ങുന്ന വിദഗ്‌ധ സമതിയാണ്‌ പ്രാഥമിക സ്‌ക്രീനിംഗിന്‌ മേല്‍നോട്ടം വഹിക്കുക

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അര്‍ഹരായ നിരവധി പെണ്‍കുട്ടികളെ അവരര്‍ഹിക്കുന്ന വിധത്തില്‍ പിന്തുണയ്‌ക്കാന്‍ ഫൗണ്ടേഷന്‌ സാധിച്ചിട്ടുണ്ട്‌. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക്‌ സഹായമെത്തിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വൈസ്‌പ്രസിഡന്റ്‌ (സ്‌കിന്‍ കെയര്‍ ആന്റ്‌ മേക്ക്‌അപ്പ്‌) അരുണ്‍ ശ്രീനിവാസ്‌ പറഞ്ഞു.