Breaking News

Trending right now:
Description
 
Jun 20, 2018

യോഗാ ദിനാചരണം: സംസ്ഥാനതല ഉദ്‌ഘാടനം കൊച്ചിയില്‍

image യോഗ അസോസിയേഷന്‍ ഓഫ്‌ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം 21ന്‌ കൊച്ചിയില്‍ നടത്തും. വൈകുന്നേരം നാലിന്‌ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌. എറണാകുളം ജില്ലയിലെ 26 യോഗാ ക്ലബുകളില്‍നിന്നുള്ള 1115 പഠിതാക്കള്‍ അണിനിരക്കുന്ന യോഗാ പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടത്തും. ഉദ്‌ഘാടന ചടങ്ങിനു മുന്നോടിയായി രണ്ടുമണിക്ക്‌ നടക്കുന്ന യോഗാ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ ഒരുമിച്ച്‌ പരിശീലനം നടത്തും. വൈകിട്ട്‌ അഞ്ചിന്‌ ആരംഭിക്കുന്ന യോഗ പ്രദര്‍ശനം 40 മിനിട്ട്‌ നീണ്ടുനില്‍ക്കും. യോഗാദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധസ്ഥലങ്ങളില്‍ സൗജന്യയോഗാക്ലാസും പ്രദര്‍ശനവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.