Breaking News

Trending right now:
Description
 
Jun 20, 2018

ഹിമാലയം കീഴടക്കാന്‍ യുവതികള്‍ ബുള്ളറ്റില്‍യാത്ര ചെയ്‌തത്‌ 7000 കിലോമീറ്റര്‍

image ഹിമാലയത്തിലേക്ക്‌ ബുള്ളറ്റില്‍ യാത്ര ചെയ്യണമെന്ന സുഹൃത്തുക്കളായ രണ്ടുയുവതികളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. പതിനെട്ടുവയസ്‌ പ്രായമുള്ള ചാലക്കുടി സ്വദേശികളായ ആന്‍ഫി മരിയ ബേബിയും ടി.എം.അനഘയുമാണ്‌ സാഹസികയാത്ര നടത്തിയത്‌. ജൂണ്‍ രണ്ടിന്‌ ഡഹല്‍യില്‍നിന്ന്‌ യാത്ര ആരംഭിച്ച ഇരുവരും ഹിമാലയത്തില്‍കയറി തിരികെ ഡല്‍ഹിയിലെത്തി അവിടെനിന്ന്‌ ചാലക്കുടിയില്‍ എത്തിയാണ്‌ യാത്ര അവസാനിപ്പിച്ചത്‌. 7000 കിലോമീറ്ററാണ്‌ 16 ദിവസംകൊണ്ട്‌ ഇവര്‍ താണ്ടിയത്‌. ദുര്‍ഘടമായിരുന്നു യാത്രയെങ്കിലും സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ്‌ ഇരുവരും. യാത്രയില്‍ ശ്വാസതടസം അനുഭവപ്പെട്ടു. കാണാന്‍ കഴിയാത്ത വലിയ കുഴികള്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി. നിരവധിതവണ കുഴിയില്‍പെട്ട്‌ ബുള്ളറ്റ്‌ മറിഞ്ഞു. ഭാഷ പലപ്പോഴും പ്രശ്‌നം സൃഷ്ടിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. ഹരിയാന മുന്‍ ചീഫ്‌ സെക്രട്ടറി ഡോ.ജി.പ്രസന്നകുമാറാണ്‌ ഡല്‍ഹിയില്‍ യാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്‌ ഒരു ക്യാമറമാനും മറ്റുചിലരും കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. കോയമ്പത്തൂരില്‍ ബിബിഎ ഏവിയേഷന്‍ മാനേജ്‌മെന്റ്‌ വിദ്യാര്‍ഥിനിയാണ്‌ ആന്‍ഫി. മാളയില്‍ ഗ്രാഫിക്‌ ഡിസൈനിങ്‌ പഠിക്കുകയാണ്‌ അനഘ.