Breaking News

Trending right now:
Description
 
Jun 20, 2018

കാഷ്‌മീരില്‍ ഏറ്റുമുട്ടല്‍: മൂന്നു ഭീകരരെ സൈന്യം വധിച്ചു

image ജമ്മുകാഷ്‌മീരില്‍ ചൊവ്വാഴ്‌ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. അഞ്ച്‌ സൈനികര്‍ക്ക്‌ പരുക്കുണ്ട്‌. ജെയ്‌ഷെ മുഹമ്മദ്‌ ഭീകരരാണ്‌ കൊല്ലപ്പെട്ടത്‌. ഇതിലൊരാള്‍ പാക്കിസ്ഥാന്‍ പൗരനും രണ്ടുപേര്‍ കാഷ്‌മീര്‍ സ്വദേശികളുമാണെന്നാണ്‌ പൊലീസ്‌ വ്യക്തമാക്കി. പുല്‍വാമ ത്രാലിലെ നസ്‌നീന്‍പുരയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനായി തിരച്ചില്‍ നടത്തുന്നതിനിടെ വെടിവയ്‌പുണ്ടായി. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ്‌ ഭീകരരെ വധിക്കാന്‍ കഴിഞ്ഞത്‌. ശേഷിച്ച ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. സിആര്‍പിഎഫും കാഷ്‌മീര്‍ പൊലീസും സംയുക്തമായിട്ടാണ്‌ ഭീകരരെ നേരിട്ടത്‌. ഒരു സിആര്‍പിഎഫ്‌ ഉദ്യോഗസ്ഥനും നാലു സൈനികര്‍ക്കുമാണ്‌ പരുക്കേറ്റത്‌.