Breaking News

Trending right now:
Description
 
Jun 20, 2018

കേജരിവാള്‍ സമരം അവസാനിപ്പിച്ചു

image ഡല്‍ഹിയില്‍ ലഫ്‌.ഗവര്‍ണര്‍ ബൈജലിന്റെ ഓഫിസ്‌ മുറിയില്‍ ഒമ്പതു ദിവസമായി മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളും മന്ത്രിമാരും നടത്തിവന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാരുമായി നിസഹകരണത്തിലായിരുന്ന ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ പ്രശ്‌നം പരിഹരിക്കാമെന്നു ലഫ്‌.ഗവര്‍ണര്‍ ഉറപ്പുനല്‍കുകയും ഡല്‍ഹി മന്ത്രിമാര്‍ വിളിച്ച യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയും ചെയ്‌തതോടെയാണ്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ സമരം അവസാനിപ്പിക്കാന്‍ കേജരിവാള്‍ തീരുമാനമെടുത്തത്‌. സമരം ഡല്‍ഹി ഭരണം പ്രതിസന്ധിയിലാക്കിയിരുന്നു. ഐഎഎസ്‌ ഉദ്യോഗസ്ഥ നിസഹകരണം അവസാനിപ്പിക്കുക, ജോലി ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ പദ്ധതിക്ക്‌ അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുമായി 11നാണ്‌ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്‌ എന്നിവര്‍ക്കൊപ്പം കേജരിവാള്‍ കുത്തിയിരുപ്പ്‌ സമരം ആരംഭിച്ചത്‌. നിരാഹാരം കിടന്ന്‌ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ മാറ്റിയ നീഷ്‌ സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. തങ്ങളുടെ സുരക്ഷയും മാന്യതയും സംരക്ഷിക്കുന്ന നിലപാട്‌ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ്‌ പ്രതീക്ഷയെന്നു ഐഎഎസ്‌ ഓഫീസര്‍മാര്‍ പിന്നീട്‌ വ്യക്തമാക്കി. ഇക്കാര്യം അംഗീകരിച്ച്‌ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ട്വീറ്റ്‌ ചെയ്‌തു.