Breaking News

Trending right now:
Description
 
Jun 19, 2018

ഇന്റര്‍വ്യൂവിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയോട്‌ ചോദ്യം; നിങ്ങള്‍ പ്രസവിച്ചതാണോ?

image ജോലിക്കായുള്ള ഇന്റര്‍വ്യൂവിന്‌ കൊല്‍ക്കത്തയിലെ ഒരു സ്‌കൂളിലെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയ്‌ക്കു നേരിടേണ്ടിവന്നത്‌ മോശമായ ചോദ്യങ്ങള്‍. ട്രാന്‍സ്‌ജെന്‍ഡറായിരുന്ന സുചിത്രയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. 30 കാരിയായ ഇവര്‍ക്ക്‌ രണ്ട്‌ എംഎയും ബിഎഡ്‌ യോഗ്യതയുമുണ്ടായിരുന്നു. ഇതിനുപുറമേ പത്തുവര്‍ഷത്തെ അനുഭവസമ്പത്തും. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അഭിമുഖ പാനലിന്റെ ചോദ്യം കേട്ടപ്പോള്‍ അധ്യാപിക ശരിക്കും ഞെട്ടിപ്പോയി. തൊഴിലുമായി ബന്ധപ്പെട്ട ഒരു ചോദ്യവുമില്ലായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ ശരിക്കും അപമാനിക്കുന്ന ചോദ്യങ്ങള്‍. തന്റെ സ്‌തനങ്ങള്‍ ഒറിജിനലാണോ? നിങ്ങള്‍ പ്രസവിച്ചിട്ടുണ്ടോ?... തുടങ്ങിയ ചോദ്യങ്ങളായിരുന്നു. പുരുഷന്മാര്‍ ഇടുന്ന തരത്തിലുള്ള വേഷം ധരിച്ചുവേണം സ്‌കൂളില്‍ എത്തേണ്ടതെന്നു പാനലിലെ ഒരു അധ്യാപകന്‍ മുന്നറിയിപ്പും നല്‍കി. ഓരോ ചോദ്യവും തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അല്ലായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നോ എന്നും സുചിത്ര ചോദിച്ചു. അപമാനിക്കപ്പെട്ടതില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുള്ള നീക്കത്തിലാണ്‌ ഇവര്‍. 2017ലാണ്‌ ഇവര്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായത്‌.