Breaking News

Trending right now:
Description
 
Jun 19, 2018

ടെലിവിഷന്‍ അവതാരക തൂങ്ങിമരിച്ച നിലയില്‍

image ആന്ധ്രാപ്രദേശിലെ സ്വകാര്യ ടെലിവിഷന്‍ അവതാരകയായ തേജസ്വിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്‌ണജില്ലയിലെ എഡുപുഗളിലെ വീട്ടിലാണ്‌ ഞായറാഴ്‌ച ആത്മഹത്യ ചെയ്‌തനിലയില്‍ തേജസ്വിനിയെ കണ്ടെത്തിയത്‌. ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങളും ഭര്‍ത്താവുമായുള്ള തുടരെയുള്ള കലഹവുമാണ്‌ ആത്മഹത്യയ്‌ക്ക്‌ ഇടയാക്കിയതെന്നു പൊലീസ്‌ വ്യക്തമാക്കി. ഞായറാഴ്‌ച നടന്ന മരണം തിങ്കളാഴ്‌ചയാണ്‌ പുറംലോകം അറിഞ്ഞത്‌. വിജയവാഡയിലെ സ്വകാര്യ ചാനല്‍ അവതാരകയായിരുന്ന തേജസ്വിനി മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചാണ്‌ ഭര്‍ത്താവ്‌ പവന്‍കുമാറുമൊപ്പം അഞ്ചുവര്‍ഷമായി ഒരുമിച്ചു താമസിച്ചുവരുകയായിരുന്നു. ഈ ദമ്പതികള്‍ക്ക്‌ ഒരു മകളുണ്ട്‌. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. പൊലീസ്‌ കേസ്‌ എടുത്തു അന്വേഷണം ആരംഭിച്ചു.