Breaking News

Trending right now:
Description
 
Jun 19, 2018

രാഹുലിന്‌ ഇന്ന്‌ പിറന്നാള്‍; ആശംസകളുമായി പ്രധാനമന്ത്രി

image കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ ഇന്ന്‌ ജന്മദിനം. 48-ാം പിറന്നാള്‍ ആഘോഷിക്കുന്ന രാഹുലിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ഗാന്ധിക്ക്‌ പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസിനുവേണ്ടി പ്രാര്‍ഥിക്കുന്നു-പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്‌തു. കഴിഞ്ഞവര്‍ഷവും പിറന്നാള്‍ ദിനത്തില്‍ രാഹുല്‍ഗാന്ധിക്ക്‌ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നിരുന്നു. കഴിഞ്ഞദിവസം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാഹുലിനെ നേരില്‍കണ്ട്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. നിരവധി ആളുകള്‍ രാഹുലിന്‌ പിറന്നാള്‍ ആശംസകളുമായി രംഗത്തുവന്നിട്ടുണ്ട്‌.