Breaking News

Trending right now:
Description
 
Jun 19, 2018

മുഖ്യമന്ത്രിക്കെതിരെ ഭീഷണിമുഴക്കിയ പ്രവാസിമലയാളി അറസ്റ്റില്‍

image മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‌ബുക്ക്‌ വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കോതമംഗലം സ്വദേശി കൃഷ്‌ണകുമാറിനെ അറസ്‌റ്റു ചെയ്‌തു. ഡല്‍ഹി വിമാനത്താവളത്തില്‍വച്ച്‌ അറസ്‌റ്റു ചെയ്‌ത ഇയാളെ കേരളാ പൊലീസിന്‌ കൈമാറി. തെളിവെടുപ്പിനായി ഇന്നു കൊച്ചിയില്‍ എത്തിക്കും. മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ വൈറലാവുകയും പിന്നീട്‌ വീഡിയോ ഡിലീറ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. ഇത്തരത്തിലുള്ള വീഡിയോ പോസ്‌റ്റ്‌ ചെയ്‌തതുവഴി അബുദാബിയെ ജോലിയും കൃഷ്‌ണകുമാറിന്‌ നഷ്ടപ്പെട്ടു. സംഭവം ഏറെ വിവാദമായതോടെ മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോയും പോസ്‌റ്റു ചെയ്‌തിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ അബുദാബിയില്‍നിന്നു കേരളത്തില്‍ വിമാനമിറങ്ങിയാല്‍ അറസ്‌റ്റിലാകുമെന്നു ഭയന്നാണ്‌ ഡല്‍ഹിവഴിയുള്ള യാത്ര തിരഞ്ഞെടുത്തത്‌. വധഭീഷണി മുഴക്കിയ സംഭവത്തില്‍ സ്വമേധയാ കേസ്‌ എടുത്ത കേരളാ പൊലീസ്‌ കൃഷ്‌ണകുമാര്‍ നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലായിരുന്നു. താന്‍ പഴയ ആര്‍എസ്‌എസുകാരനാണെന്നും നാട്ടിലെത്തിയാല്‍ പിണറായി വിജയനെ കൊല്ലുമെന്നും ഇതിനായി രണ്ട്‌ പഴയ കത്തികള്‍ തേച്ചുമുനുക്കി എടുക്കാനുള്ള തയാറെടുപ്പിലാണെന്നും പറഞ്ഞ കൃഷ്‌ണകുമാര്‍, പിണറായി വിജയന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു.