Breaking News

Trending right now:
Description
 
Jun 19, 2018

കേജരിവാളിന്റെയും മന്ത്രിമാരുടെയും സമരത്തിനെതിരെ ഹൈക്കോടതി

image ലഫ്‌. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസില്‍ സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളിനെയും മന്ത്രിമാരെയും ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരത്തില്‍ സമരം നടത്താന്‍ ആരാണ്‌ അനുമതി നല്‍കിയതെന്ന്‌ ചോദിച്ച കോടതി ആരുടെയും വീട്ടിലോ ഓഫിസിലെ സമരം നടത്താനാകില്ലെന്നു വ്യക്തമാക്കുകയും ചെയ്‌തു. നിരാഹാരസമരം ഇന്നു ഒമ്പതാം ദിവസത്തേക്കു കടന്നിരിക്കുകയാണ്‌. ഇതിനിടെ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, മന്ത്രി സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളും മന്ത്രി ഗോപാല്‍ റായിയും ഇപ്പോഴും സമരം തുടരുകയാണ്‌. പ്രശ്‌ന പരിഹാരത്തിന്‌ ലഫ്‌. ഗവര്‍ണര്‍ ഇന്നു സമയം കണ്ടെത്തുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കേജരിവാള്‍ ട്വീറ്റ്‌ ചെയ്‌തു. സമരം എട്ടുദിവസം പൂര്‍ത്തിയായിട്ടും പ്രശ്‌ന പരിഹാരത്തിന്‌ എട്ടുമിനിട്ടുപോലും സമയം മാറ്റിവയ്‌ക്കാന്‍ ലഫ്‌.ഗവര്‍ണര്‍ക്ക്‌ സാധിച്ചില്ലെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി. ഹൈക്കോടതി വിമര്‍ശിച്ചതോടെ സമരം പുറത്തേക്കു മാറ്റുന്നതിനെക്കുറിച്ചും നേതാക്കള്‍ ആലോചിക്കുന്നുണ്ട്‌. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കുകയാണെന്നു കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അനിശ്ചിത്വത്തിന്റെ പേരില്‍ ആം ആദ്‌മി പാര്‍ട്ടിയേയും വിമര്‍ശിച്ചു.