Breaking News

Trending right now:
Description
 
Jun 18, 2018

നൈജീരിയയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 31 മരണം

image നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തെ ഡംബോവ പട്ടണത്തില്‍ ഈദുല്‍ ഫിത്തര്‍ അവധി ആഘോഷിച്ചു മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനുനേരെ ചാവാര്‍ നടത്തിയ ഇരട്ട ആക്രമണത്തില്‍ 31 മരണം. ഞായറാഴ്‌ചയായിരുന്നു ആക്രമണം. സ്‌ഫോടനത്തിനു പിന്നാലെ ജനക്കൂട്ടത്തിനു നേര്‍ക്ക്‌ റോക്കറ്റ്‌ ആക്രമണവും ഉണ്ടായി. ബൊക്കോഹറാം ഭീകരരാണ്‌ ആക്രമണത്തിനു പിന്നിലെന്നു സ്ഥിരീകരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക്‌ പരുക്കുണ്ട്‌. ഇവരില്‍ പലരുടെയും നില ഗരുരതരമാണ്‌. ഈദുല്‍ ഫിത്തര്‍ ആഘോഷത്തിനു എത്തിയവരെയാണ്‌ ഭീകരര്‍ ലക്ഷ്യമിട്ടത്‌. ബോര്‍ണോ സംസ്ഥാനത്ത്‌ ഭീകരരുടെ ശല്യം ഇല്ലായെന്നും പലായനം ചെയ്‌തവര്‍ക്കു തിരിച്ചുവരാമെന്നും സൈനിക മേധാവി പ്രഖ്യാപനം നടത്തിയതിനു മണിക്കൂറുകള്‍ക്കകമാണ്‌ ഭീകരര്‍ ആഞ്ഞടിച്ചത്‌. മുബിയിലെ മോസ്‌കില്‍ മേയ്‌ ഒന്നിനു ഭീകരര്‍ നടത്തിയ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 86 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഫെബ്രുവരിയില്‍ ഡാപ്‌ചിയിലെ ഗവ.ഗേള്‍സ്‌ ടെക്‌നിക്കല്‍ കോളജില്‍നിന്ന്‌ നൂറിലേറെ പെണ്‍കുട്ടികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു.