Breaking News

Trending right now:
Description
 
Jun 18, 2018

സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാന്‍ കേന്ദ്രശ്രമം: മമത ബാനര്‍ജി

image സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും ഫെഡറല്‍ സംവിധാനത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണിതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി വ്യക്തമാക്കി. നീതി ആയോഗ്‌ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കേന്ദ്രം എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ? സംസ്ഥാനങ്ങളെ കണക്കിലെടുക്കാതെ വിവിധ നയങ്ങള്‍ കേന്ദ്രം രൂപീകരിക്കുകയാണ്‌. ഞങ്ങളുടെ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍ കേന്ദ്രം അവസാനിപ്പിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നീതി ആയോഗ്‌ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മമതയുടെ ഇത്തരത്തിലുള്ള പ്രതികരണം. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി എന്നിവര്‍ക്കും ഇതേ അഭിപ്രായംതന്നെയാണുള്ളത്‌.