Breaking News

Trending right now:
Description
 
Jun 18, 2018

തമിഴ്‌നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

image വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പ്രമുഖ തമിഴ്‌നാടന്‍ മന്‍സൂര്‍ അലിഖാനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന്‌ ജയിലില്‍ പോകുമെന്നാണ്‌ മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്‌. ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരെ തദ്ദേശവാസികളും കര്‍ഷകരും നടത്തിയ സമരത്തില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെയാണ്‌ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്‌. കേന്ദ്രസര്‍ക്കാരിന്റെയാണ്‌ ഈ പദ്ധതി. പുലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പടി ഗ്രാമങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തിലായിരുന്നു സമരം. കാവേരി പ്രശ്‌നത്തില്‍ സമരം നടത്തിയവര്‍ക്ക്‌ പിന്തുണ നല്‍കിയതിന്‌ കഴിഞ്ഞ ഏപ്രിലില്‍ മന്‍സൂര്‍ അലിഖാനെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു.