Breaking News

Trending right now:
Description
 
Jun 18, 2018

ഗൗരി ലങ്കേഷിനെ ശ്രീരാമസേനാ തലവന്‍ നായയോട്‌ ഉപമിച്ചു

image ബംഗളൂരുവില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ശ്രീരാമസേനാ അധ്യക്ഷന്‍ പ്രമോദ്‌ മുത്തലിക്‌ നായയോട്‌ ഉപമിച്ചത്‌ വിവാദമാകുന്നു. കര്‍ണാടകയില്‍ ഒരു നായ്‌ ചത്താല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിനാണ്‌ പ്രതികരിക്കുന്നത്‌ എന്നായിരുന്നു ബെംഗളൂരിലെ പരിപാടിയില്‍ പങ്കെടുത്ത്‌ മുത്തലിക്‌ പ്രസംഗിച്ചത്‌. കോണ്‍ഗ്രസ്‌ ഭരിച്ചപ്പോള്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലും രണ്ടുവീതം കൊലപാതകങ്ങള്‍ നടന്നു. അന്നു ആരും മിണ്ടിയില്ല. ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി പ്രതികരിച്ചിച്ചെന്ന്‌ വിമര്‍ശനം ഉയര്‍ന്നതോടെയാണ്‌ വിവാദ പരാമര്‍ശം. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ശ്രീരാമസേനയ്‌ക്ക്‌ ബന്ധമില്ലെന്നും മുത്തലിക്‌ വ്യക്തമാക്കി. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലയവര്‍ക്കു ശ്രീരാമസേനയുമായുള്ള ബന്ധത്തിന്‌ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്മറിനൊപ്പം മുത്തലിക്‌ നില്‍ക്കുന്ന ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടത്‌.