Breaking News

Trending right now:
Description
 
Jun 18, 2018

ഭീകരര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സേനയ്‌ക്ക്‌ ഉത്തരവ്‌

image ഭീകരരെ അടിച്ചമര്‍ത്തുന്നതിന്‌ സാധ്യമായ സായുധ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ സേനയ്‌ക്കു കേന്ദ്രമന്ത്രാലയം നിര്‍ദേശം നല്‍കി. ജമ്മുകാഷ്‌മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനു തൊട്ടുപിന്നാലെയാണ്‌ നിര്‍ദേശം. റംസാന്‍ മാസത്തില്‍ സമാധാനം ലക്ഷ്യമാക്കി കഴിഞ്ഞ 16നാണ്‌്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്‌. ഇതിന്റെ പശ്ചാത്തലത്തില്‍ സൈന്യം നടപടികള്‍ നിര്‍ത്തിയെങ്കിലും ഭീകരര്‍ സേനയ്‌ക്കും ജനങ്ങള്‍ക്കുമെതിരെ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. അമര്‍നാഥ്‌ തീര്‍ഥയാത്ര ഈമാസം അവസാനം തുടങ്ങാനിരിക്കെ ഭീകരര്‍ക്കെതിരെ കര്‍ശന നടപടിയും ജാഗ്രതയും വേണമെന്നു സേന വ്യക്തമാക്കിയിട്ടുണ്ട്‌. ഭീകരരുടെ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ ഓപ്പറേഷനുകള്‍ക്ക്‌ മുന്നിട്ടിറങ്ങുന്നതുള്‍പ്പെടെയുള്ള നടപടികളാണ്‌ സൈന്യം ലക്ഷ്യമിട്ടിരിക്കുന്നത്‌. സമാധാനകാംക്ഷികളായ എല്ലാവരും ഒറ്റമനസോടെ ഭീകരരെ ഒറ്റപ്പെടുത്തണമെന്നും ഭീകരാക്രമണവും വിധ്വംസപ്രവര്‍ത്തനങ്ങളും തടയാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രി രാജ്‌്‌നാഥ്‌സിങ്‌ സുരക്ഷാസേനകള്‍ക്ക്‌ നിര്‍ദേശം നല്‍കി. സുരക്ഷാസേന അത്യധികം സംയമനം പാലിക്കുന്നുണ്ട്‌. എന്നാല്‍ ഭീകരര്‍ ആക്രമണം തുടരുകയാണ്‌. ഏപ്രില്‍ 17 മുതല്‍ 30 ദിവസത്തിനുള്ളില്‍ 18 തവണ ഭീകരര്‍ ഇന്ത്യയ്‌ക്കുനേരെ ആക്രമണത്തിനു ശ്രമിച്ചുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.