Breaking News

Trending right now:
Description
 
Jun 18, 2018

സമരം എട്ടാംദിവസം: മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക്‌ മാറ്റി

image ഡല്‍ഹി ലഫ്‌.ഗവര്‍ണറുടെ ഓഫിസില്‍ മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളും മന്ത്രിമാരും നടത്തുന്ന സമരം എട്ടാംദിവസം പിന്നിട്ടു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്‌ മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക്‌ മാറ്റി. സത്യേന്ദ്ര ജെയിന്റെ ഷുഗര്‍നില താഴ്‌ന്നതിനെ തുടര്‍ന്നാണ്‌ ഡല്‍ഹിയിലെ ലോക്‌ നായക്‌ ജയ്‌പ്രകാശ്‌ നാരായണന്‍ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. അതേസമയം, പ്രശ്‌നപരിഹാരത്തിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നു ആവശ്യപ്പെട്ട്‌ അദ്ദേഹത്തിന്റെ വസതിയിലേക്ക്‌ ആം ആദ്‌മി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പൊലീസ്‌ തടഞ്ഞു. പതിനായിരങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ചിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും എത്തിയിരുന്നു. നിരാഹാരസമയം തുടരുന്ന ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, മന്ത്രി ഗോപാല്‍ റായ്‌ എന്നിവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഭരണത്തില്‍ ലഫ്‌. ഗവര്‍ണറുടെ കൈകടത്തല്‍ ഒഴിവാക്കുക, ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മുഖ്യമന്ത്രിയും മന്തരിമാരും സമരം നടത്തുന്നത്‌. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ സമരവേദിയില്‍ എത്തുന്നത്‌ പൊലീസ്‌ തടഞ്ഞ സാഹചര്യത്തില്‍ കേജരിവാളിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചിരുന്നു.