Breaking News

Trending right now:
Description
 
Jun 17, 2018

തലസ്ഥാനത്ത്‌ കെഎസ്‌ആര്‍ടിസിയുടെ ഇലക്ട്രിക്‌ ബസ്‌ തിങ്കളാഴ്‌ച ഓടും

image കെഎസ്‌ആര്‍ടിസിയുടെ ആദ്യ ഇലക്ട്രിക്‌ ബസ്‌ തിങ്കളാഴ്‌ച മുതല്‍ തിരുവനന്തപുരത്ത്‌ ഓടിത്തുടങ്ങും. 15 ദിവസത്തേക്ക്‌ പരീക്ഷണാടിസ്ഥാനത്തിലാണ്‌ ബസിന്റെ ഓട്ടം. വരുംദിവസങ്ങളില്‍ മറ്റുജില്ലകളിലും ഓടിക്കും. വിജയമെന്നു കണ്ടാല്‍ 150 ബസുകള്‍കൂടി വാടകയ്‌ക്ക്‌ എടുത്തു ഓടിക്കാനാണ്‌ കെഎസ്‌ആര്‍ടിസിയുടെ തീരുമാനം. നാലുമണിക്കൂര്‍ ചാര്‍ജ്‌ ചെയ്‌താല്‍ 40 യാത്രക്കാരുമായി 250 കിലോമീറ്റര്‍വരെ ഓടാനാവും. ലോഫ്‌ളോര്‍ ബസുകളുടെ അതേ നിരക്കായിരിക്കും എയര്‍കണ്ടീഷന്‍ സൗകര്യമുള്ള ഇലക്ട്രിക്‌ ബസിനും. ഇന്ധം ഉപയോഗിക്കാത്ത ഈ പരിസ്ഥിസ്ഥിതി സൗഹൃദ ബസിനു ഡീസല്‍ ബസുകളേക്കാള്‍ ശബ്ദം കുറവാണെന്ന പ്രത്യേകതയുണ്ട്‌. ഒന്നരക്കോടിയിലേറെ വിലവരുന്ന ബസ്‌ വാങ്ങാന്‍ കെഎസ്‌ആര്‍ടിസിക്ക്‌ പണമില്ലാത്തതിനാല്‍ കിലോമീറ്ററിന്‌ 45 രൂപ നിരക്കില്‍ വാടകയ്‌ക്കെടുക്കാനാണ്‌ കെഎസ്‌ആര്‍ടിസിയുടെ പദ്ധതി. ഡീസലിനു ചെലവാകുന്ന പണം ലാഭിക്കാമെന്നതാണ്‌ നേട്ടം. ഹൈദരാബാദ്‌ ആസ്ഥാനമായ ഗോള്‍ഡ്‌ സ്‌റ്റോണ്‍ ഇന്‍ഫ്രാടെക്‌ ആണ്‌ ഇലക്ട്രിക്‌ ബസ്‌ ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്‌തു വിറ്റഴിക്കുന്നത്‌.