Breaking News

Trending right now:
Description
 
Jun 17, 2018

പൊലീസ്‌ ഡ്രൈവര്‍ക്ക്‌ മര്‍ദനം: അന്വേഷണം ക്രൈംബ്രാഞ്ചിന്‌

image എഡിജിപി സുദേഷ്‌കുമാറിന്റെ മകള്‍ മര്‍ദിച്ച കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും. പൊലീസ്‌ ഡ്രൈവര്‍ ഗവാസ്‌കര്‍ക്കാണ്‌ കഴിഞ്ഞദിവസം മര്‍ദനമേറ്റത്‌. കഴുത്തിന്‌ പരുക്കേറ്റ ഗവാസ്‌കര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ക്രൈംബ്രാഞ്ച്‌ മേധാവി ഷേഖ്‌ ദര്‍വേഷ്‌ സാഹിബ്‌ ആണ്‌ അന്വേഷണം നടത്തുന്നത്‌. പൊലീസ്‌ മേധാവ്‌ ലോക്‌നാഥ്‌ ബഹ്‌റയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. പൊലീസ്‌ അസോസിയേഷന്‍ ഭാരവാഹികളുമായി പൊലീസ്‌ ആസ്ഥാനത്ത്‌ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ തീരുമാനം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകള്‍ പ്രതിയായ കേസ്‌ ഡിവൈഎസ്‌പി അന്വേഷിക്കുന്നതിലെ അപാകത അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗവാസ്‌കറുടെ പരാതിക്കൊപ്പം എഡിജിപിയുടെ മകളുടെ പരാതിയും ക്രൈംബ്രാഞ്ചിന്‌ കൈമാറും. പൊലീസ്‌ വെല്‍ഫെയര്‍ ഫണ്ടില്‍നിന്നു 50,000 രൂപ ചികിത്സാ സഹായമായി ഗവാസ്‌കര്‍ക്കു നല്‍കാനും അസോസിയേഷന്‍ തീരുമാനിച്ചു.