Breaking News

Trending right now:
Description
 
Jun 17, 2018

പട്ടിയെ കുളിപ്പിക്കുന്നതും പൊലീസുകാര്‍; ദാസ്യപ്പണിയുടെ ദൃശ്യങ്ങള്‍ പുറത്ത്‌

image കീഴ്‌ ജീവനക്കാരെക്കൊണ്ട്‌ പൊലീസിലെ ഉന്നതര്‍ ദാസ്യപ്പണി ചെയ്യിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. എഡിജിപി നിതിന്‍ അഗര്‍വാളിന്റെ വീട്ടില്‍ ഡോഗ്‌ സ്‌ക്വാഡിലെ അംഗം പട്ടിയെ കുളിപ്പിക്കുന്നതിന്റെ ദൃശ്യമാണ്‌ പുറത്തുവന്നത്‌. പൊലീസുകാര്‍ വീടിന്റെ അകം വൃത്തിയാക്കുന്നതിന്റെയും ദൃശ്യമുണ്ട്‌. എഡിജിപി സുദേഷ്‌കമാറിന്റെ വീട്ടിലെത്തിയ ഡോഗ്‌സ്‌ക്വാഡിലെ പൊലീസിന്‌ അടുത്തിടെ വളര്‍ത്തുനായയുടെ കടിയേറ്റിരുന്നു. സുദേഷ്‌ കുമാറിന്റെ വീട്ടില്‍ ജോലിചെയ്യുന്ന വനിതാ ക്യാംപ്‌ ഫോളോവര്‍മാരും മോശം പെരുമാറ്റത്തെപ്പറ്റി പരാതിപ്പെട്ടിട്ടുണ്ട്‌. സുദേഷ്‌കുമാര്‍ ജീവനക്കാരെ അടിമപ്പണി ചെയ്യിക്കുന്നതിനു പിന്നാലെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. മുമ്പും ദാസ്യപ്പണി ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും സമീപകാലത്ത്‌ ആദ്യമായാണ്‌ ഉന്ന പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുന്നത്‌. ഇതിനിടെ, ഇന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന പൊലീസുകാരുടെ പട്ടിക തയാറാക്കി സര്‍ക്കാരിനു കൈമാറുമെന്നു പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ വ്യക്തമാക്കി. ഇത്തരത്തില്‍ ജോലി ചെയ്യുന്ന എല്ലാവരെയും തിരികെ സേനയിലേക്കു വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.