Breaking News

Trending right now:
Description
 
Jun 17, 2018

റോഡില്‍ മാലിന്യം തള്ളിയ യുവാവിനോട്‌ തട്ടിക്കയറുന്ന അനുഷ്‌കയുടെ വീഡിയോ വൈറലായി

image കാറില്‍നിന്നു മാലിന്യം പുറത്തേക്കു വലിച്ചെറിയുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി തട്ടിക്കയറുകയും ശാസിക്കുകയും ചെയ്യുന്ന ബോളിവുഡ്‌ നടി അനുഷ്‌ക ശര്‍മ്മയുടെ വീഡിയോ വൈറലായി. വിരാട്‌ കോഹ്‌ ലിയാണ്‌ ഇതിന്റെ വീഡിയോ പുറത്തുവിട്ടത്‌. സമീപത്തുകൂടി പോകുന്ന കാര്‍ തടഞ്ഞുനിര്‍ത്തി യാത്രികനെ ചോദ്യം ചെയ്യുന്നത്‌ ദൃശ്യങ്ങളില്‍ കാണാനാവും. എന്തുകൊണ്ടാണ്‌ നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്‌. പ്ലാസ്റ്റിക്‌ ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധവേണം. മാലിന്യം കളയാന്‍ ചവറ്റുകുട്ട ഉപയോഗിക്കണം എന്നൊക്കെ അനുഷ്‌ക പറയുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കും. വീഡിയോ പുറത്തുവന്നതോടെ ഒട്ടേറെപേര്‍ കോഹ്‌ ലിയേയും അനുഷ്‌കയേയും അഭിനന്ദിച്ച്‌ രംഗത്തെത്തി.