Breaking News

Trending right now:
Description
 
Jun 17, 2018

സ്‌ത്രീയെ പെരുമ്പാമ്പ്‌ വിഴുങ്ങി; പാമ്പിനെകൊന്ന്‌ പുറത്തെടുത്തപ്പോള്‍....

image ഇന്തോനേഷ്യയിലെ മുന ദ്വീപിലെ പെര്‍ഷ്യാപന്‍ ലവേല എന്ന ഗ്രാമത്തിലെ സ്‌ത്രീയെ പെരുമ്പാമ്പ്‌ വിഴുങ്ങിയതും തുടര്‍ന്നുള്ള സംഭവങ്ങളും ശരിക്കും ഭീതിപ്പെടുത്തും. ഇവിടുത്തെ പച്ചക്കറി തോട്ടത്തില്‍നിന്ന്‌ 54 വയസുള്ള വാ തിബ പെട്ടെന്ന്‌ അപ്രത്യക്ഷമായി. വ്യാഴാഴ്‌ചയാണ്‌ സംഭവം. പച്ചക്കറി തോട്ടത്തിലേക്കുപോയ വാ തിബയ്‌ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. എന്നാല്‍ പരിസരവാസികളില്‍ ചിലര്‍ നടത്തിയ തിരച്ചിലില്‍ വലിയ പെരുമ്പാമ്പിനെ കണ്ടെത്തി. ഏഴുമീറ്ററായിരുന്നു നീളം. ഇതിനു സമീപം വാ തിബ ഉപയോഗിച്ചിരുന്ന കത്തി കണ്ടതോടെ നാട്ടുകാര്‍ക്ക്‌ സംശയം തോന്നി. പിന്നെ ഒട്ടും താമസിച്ചില്ല. അവര്‍ പെരുമ്പാമ്പിനെ കൊന്നു. വയര്‍ ശ്രദ്ധാപൂര്‍വം കീറി. അതാ വാ തിബ. വാ തിബയുടെ തലയുടെ ഭാഗം ആദ്യംവിഴുങ്ങിയ പെരുമ്പാമ്പ്‌ പിന്നീട്‌ ശരീരംകൂടി അകത്താക്കുകയായിരുന്നു. വാ തിബയെ പുറത്തെടുത്തെങ്കിലും ജീവന്‍ ഉണ്ടായിരുന്നില്ല.