Breaking News

Trending right now:
Description
 
Jun 17, 2018

കൊച്ചി മെട്രോയ്‌ക്ക്‌ പിറന്നാള്‍; സൗജന്യയാത്ര ചൊവ്വാഴ്‌ച

image കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ 19നു ഫ്രീ റൈഡ്‌ ഡേ എന്ന പേരില്‍ യാത്രികര്‍ക്ക്‌ സൗജന്യ യാത്രയൊരുക്കി. പുലര്‍ച്ചെ ആറു മുതല്‍ രാത്രി പത്തുവരെ പരിധിയില്ലാതെ സൗജന്യമായി ആര്‍ക്കും മെട്രോയില്‍ യാത്ര ചെയ്യാം. ഇതുവരെ മെട്രോയില്‍ കയരാത്തവര്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ ലക്ഷ്യം. മെട്രോയാത്രക്കാര്‍ക്കായി 15 മുതല്‍ ഏര്‍പ്പെടുത്തിയ ലക്കിഡ്രോയുടെ നറുക്കെടുപ്പും 19ന്‌ നടത്തും. 18വരെ യാത്ര ചെയ്യുന്നവരെയാണ്‌ നറുക്കെടുപ്പില്‍ പങ്കെടുപ്പിക്കുകയുള്ളൂ. മെട്രോയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ ഇന്നു ഉച്ചവരെ വിവിധ പരിപാടികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. രണ്ടര മുതല്‍ വിവിധ സ്‌്‌റ്റേഷനുകളില്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ഇടപ്പള്ളിയില്‍ യാത്രക്കാര്‍ അടക്കം ആര്‍ക്കുവേണമെങ്കിലും പാടുന്നതിന്‌ അവസരമുണ്ട്‌. 2017 ജൂണ്‍ 17നാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ ഉദ്‌ഘാടനം ചെയ്‌തത്‌. 19 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങി.