Breaking News

Trending right now:
Description
 
Jun 17, 2018

കേജരിവാളിന്‌ പിന്തുണയുമായി നാല്‌ മുഖ്യമന്ത്രിമാര്‍

image ഡല്‍ഹിയില്‍ ലഫ്‌ ഗവര്‍ണറുടെ ഓഫിസില്‍ സമരം തുടരുന്ന മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ നാല്‌ മുഖ്യമന്ത്രിമാര്‍. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരാണ്‌ പിന്തുണ അറിയിച്ചത്‌. ലഫ്‌ ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിലേക്കു പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രിമാര്‍ കേജരിവാളിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. തുടര്‍ന്ന്‌ മുഖ്യമന്ത്രിമാര്‍ മാധ്യമങ്ങളെ കണ്ടു. ഡല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നു സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇന്നു നടക്കുന്ന നീതി ആയോഗ്‌ യോഗത്തില്‍ പങ്കെടുക്കാനാണ്‌ മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയത്‌. അതേസമയം, കേജരിവാളിനെയും മൂന്നു മന്ത്രിമാരെയും ലഫ്‌ ഗവര്‍ണറുടെ ഓഫിസില്‍നിന്നു മാറ്റാന്‍ പൊലീസ്‌ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഗവര്‍ണറുടെ വസതിക്കു മുമ്പില്‍ എഎപി പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ്‌ സമരം നടത്തുന്നുണ്ട്‌. സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കുക, ജോലി ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുക, വീട്ടുപടിക്കല്‍ റേഷന്‍ പദ്ധതിക്ക്‌ അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കേജരിവാളും കൂട്ടുരും സമരം നടത്തുന്നത്‌.