Breaking News

Trending right now:
Description
 
Jun 17, 2018

പൊലീസ്‌ ഡ്രൈവര്‍ക്ക്‌ മര്‍ദനം: എഡിജിപിയുടെ കസേര തെറിച്ചു

image മകള്‍ പൊലീസ്‌ ഡ്രൈവറെ കഴുത്തിന്റെ ഭാഗത്ത്‌ മര്‍ദിച്ചുവെന്ന വിവാദത്തിനൊടുവില്‍ എഡിജിപി സുദേഷ്‌കുമാറിന്റെ കസേര തെറിച്ചു. സായുധ പൊലീസ്‌ മേധാവി സ്ഥാനത്തുനിന്നു നീക്കിയ സുദേഷ്‌ കുമാറിന്‌ പുതിയ പദവി ഉടന്‍ നല്‍കേണ്ടതില്ലെന്നാണ്‌ സര്‍ക്കാരിന്റെ തീരുമാനം. സുദേഷ്‌ കുമാറിന്റെ കുടുംബാംഗങ്ങള്‍ പൊലീസ്‌ ഉദ്യോഗസ്ഥരെക്കൊണ്ട്‌ ദാസ്യപ്പണി ചെയ്യിച്ചുവെന്നു രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു. സുദേഷ്‌കുമാറിന്റെ സേവനം ഇനി സേനയ്‌ക്കു പുറത്തായിരിക്കും. പൊലീസ്‌ ആസ്ഥാനത്തെ എഡിജിപി എസ്‌.അനന്തകൃഷ്‌ണന്‍ സായുധ പൊലീസ്‌ മേധാവിയുടെ ചുമതലവഹിക്കും. കഴിഞ്ഞദിവസമാണ്‌ എഡിജിപിയുടെ മകള്‍ പൊലീസ്‌ ഡ്രൈവറായ ഗവാസ്‌കറെ തല്ലിയത്‌. പതിവുനടത്തത്തിനായി എഡിജിപിയുടെ മകളേയും ഭാര്യയേയും കൊണ്ട്‌ ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നിലെത്തി മടങ്ങുന്നതിനിടെയാണ്‌ സംഭവം. മൊബൈല്‍ഫോണുകൊണ്ടുള്ള അടിയില്‍ കഴുത്തിലെ കശേരുക്കള്‍ക്ക്‌ ക്ഷതമേറ്റു. മെഡിക്കല്‍കോളജില്‍ ചികിത്സയില്‍കഴിയുന്ന ഗവാസ്‌കര്‍ക്കു ഗുരുതരമായ മര്‍ദനമേറ്റിട്ടുണ്ടെന്നു മെഡിക്കല്‍റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ കണ്ട്‌ പരാതി നല്‍കിയതോടെയാണ്‌ നടപടി.