Breaking News

Trending right now:
Description
 
Jun 16, 2018

തൈയ്‌ബ്‌ മെഹ്‌തയുടെ ചിത്രം ലേലത്തില്‍പോയത്‌ 26.4 കോടിയ്‌ക്ക്‌

image വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ തൈയ്‌ബ്‌ മെഹ്‌തയുടെ പേരിടാത്ത ചിത്രം വിറ്റുപോയത്‌ 26.4 കോടി രൂപയ്‌ക്ക്‌. സാഫ്രനാര്‍ട്ടിന്റെ ലേലത്തിലാണ്‌ ചിത്രം റെക്കാര്‍ഡ്‌ വിലയ്‌ക്ക്‌ വിറ്റത്‌. തൈയ്‌ബിന്റെ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്‌. ലേലത്തില്‍ പിടിച്ച ആളുടെ പേര്‌ വെളിപ്പെടുത്തിയിട്ടില്ല. 1989ല്‍ വരച്ച ചിത്രത്തില്‍ കാളിയുടെ പ്രഹരമാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. 19.8 കോടിരൂപ ചിത്രത്തിനു ലേലത്തില്‍ പ്രാഥമിക വിലയിട്ടിരുന്നു. 1994ല്‍ തൈയ്‌ബ്‌ മെഹ്‌ത വരച്ച മറ്റൊരു പേരിടാത്ത ചിത്രം 22.99 കോടി രൂപയ്‌ക്ക്‌ വിറ്റുപോയിരുന്നു. 2017ലായിരുന്നു ലേലം.