Breaking News

Trending right now:
Description
 
Jun 16, 2018

മര്‍ദ്ദനമേറ്റ പൊലീസുകാരന്റെ ഭാര്യ മുഖ്യമന്ത്രിക്കു പരാതിനല്‍കി

image എഡിജിപി സുധീഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്‌ധ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ്‌ ഡ്രൈവര്‍ തിരുവനന്തപുരം ആര്യനാട്‌ സ്വദേശി ഗവാസ്‌കറിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കി. വെള്ളിയാഴ്‌ച ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ്‌ പരാതി നല്‍കിയത്‌. ഭര്‍ത്താവ്‌ നേരിടേണ്ടിവന്ന മാനസികപീഡനം അടക്കമുള്ളകാര്യങ്ങള്‍ മുഖ്യമന്ത്രിയെ ഗവാസ്‌കറിന്റെ ഭാര്യ അറിയിച്ചിട്ടുണ്ട്‌. ആശുപത്രിയില്‍ ചികിത്സയിലാണ്‌ ഇപ്പോഴും ഗവാസ്‌കര്‍. സംഭവം അതീവ ഗുരുതരമായാണ്‌ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എത്ര ഉന്നതനായാലും കര്‍ശന നടപടിയെടുക്കും. കേരളത്തിന്റെ തനിമമനസിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എഡിജിപിയുടെ ഔദ്യോഗിക ഡ്രൈവറാണ്‌ ഗവാസ്‌കര്‍. ഔദ്യോഗിക വാഹനത്തില്‍വച്ചാണ്‌ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു ഗവാസ്‌കറിന്റെ കഴുത്തിന്റെ ഭാഗത്ത്‌ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചത്‌. മര്‍ദ്ദനത്തിനു പുറമേ അസഭ്യം പറയുകയും ചെയ്‌തിരുന്നു.