Breaking News

Trending right now:
Description
 
Jun 16, 2018

ഷുജാത്‌ ബുഖാരിയുടെ കൊലപാതകം; കൊലയാളിസംഘത്തിലെ നാലാമത്തെ ചിത്രവും പുറത്ത്‌

image ജമ്മു കാഷ്‌മീരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റൈസിങ്‌ കാഷ്‌മീര്‍ ദിനപത്രം എഡിറ്ററുമായ ഷുജാത്‌ ബുഖാരി (53) കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി സംഘത്തിലെ ഒരാളുടെ ചിത്രം കൂടി പൊലീസ്‌ പുറത്തുവിട്ടു. ഇയാള്‍ക്ക്‌ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. താടിയുള്ള ഒരാളുടെ ചിത്രമാണ്‌ കഴിഞ്ഞദിവസം പുറത്തുവിട്ടത്‌. മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു വീണതിനു പിന്നാലെ ഇയാള്‍ വാഹനത്തിന്റെ സമീപത്തെത്തി മാധ്യമപ്രവര്‍ത്തകന്റെയും അംഗരക്ഷകരായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ശ്രീനഗറില്‍നിന്ന്‌ അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്‌തുവരുകയാണ്‌. കേസ്‌ പ്രത്യേക സംഘമാണ്‌ അന്വേഷിക്കുന്നത്‌. കൊലയാളികളെന്നു കരുന്ന മൂന്നുപേരുടെ ചിത്രം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ബൈക്കിലെത്തിയ ഇവരിലൊരാള്‍ ഹെല്‍മറ്റ്‌ ധരിച്ചിരുന്നു. രണ്ടാമന്‍ മുഖം ഒളിപ്പിച്ചപ്പോള്‍ മൂന്നാമന്‍ മുഖം കറുത്തതുണികൊണ്ടു മറച്ചനിലയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി ഏഴുകഴിഞ്ഞ്‌ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ പ്രസ്‌ എന്‍ക്ലേവിലെ ഓഫിസില്‍നിന്ന്‌ അംഗരക്ഷകര്‍ക്കൊപ്പം കാറില്‍ പുറത്തേക്കു പോകുമ്പോഴാണ്‌ ബൈക്കില്‍ എത്തിയവര്‍ ഷുജാത്‌ ബുഖാരിയെ ആക്രമിച്ചത്‌.