Breaking News

Trending right now:
Description
 
Jun 16, 2018

ഒരുവയസുകാരിയെ പീഡിപ്പിച്ചശേഷം നിലത്തടിച്ചുകൊന്നു; പ്രതി അറസ്റ്റില്‍

image പൂനൈയിലെ ലോണി കല്‍ഭോര്‍ ഗ്രാമത്തില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന ഒരുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട്‌ നിലത്തടിച്ചു കൊലപ്പെടുത്തുകയും ചെയ്‌തു. സംഭവത്തില്‍ ലഹരിമരുന്നിന്‌ അടിമയായ മാല്‍ഹരി മന്‍സോദയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. വ്യാഴാഴ്‌ച രാ്‌ത്രിയിലാണ്‌ സംഭവം. രാത്രി കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട മാല്‍ഹരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം സമീപത്തെ ബസ്‌ സ്റ്റോപ്പിനടത്തുള്ള വിജനമായ സ്ഥലത്ത്‌ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ വെല്ലൂരില്‍നിന്നു കൂലിപ്പണിക്ക്‌ പൂനൈയില്‍ എത്തിയവരാണ്‌ ദമ്പതികള്‍. ഇവര്‍ ഒരു കടത്തിണ്ണയിലാണ്‌ കിടന്നുറങ്ങിയിരുന്നത്‌.