Breaking News

Trending right now:
Description
 
Jun 16, 2018

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോരാട്ടം സമനിലയില്‍; ക്രിസ്‌ത്യാനോയ്‌ക്ക്‌ ഹാട്രിക്‌

image ലോകകപ്പ്‌ മത്സരത്തില്‍ സ്‌പെയിനും പോര്‍ച്ചുഗലും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ്‌ ബിയിലെ രണ്ടാം മത്സരത്തില്‍ ഇരുടീമുകളും മൂന്നു ഗോള്‍വീതം അടിച്ചു സമനിലപാലിച്ചു. സ്‌പെയിനിന്റെ ആദ്യ രണ്ടുഗോളുകള്‍ ഡിയാഗോകോസ്‌റ്റയുടെ വകയായിരുന്നു. മൂന്നാംഗോള്‍ നാച്ചോ നേടി. പോര്‍ച്ചുഗല്‍താരം ക്രിസ്‌ത്യാനോ റൊണാല്‍ഡോയാണ്‌ സ്വന്തം ടീമിനുവേണ്ടി മുഴുവന്‍ ഗോളുകളും സ്‌കോര്‍ ചെയ്‌തത്‌. ക്രിസ്‌ത്യാനോയുടെ ഗോളോടെയായിരുന്നു കളിയുടെ ആരംഭം. കളിയില്‍ ഉടനീളം നാലു ഷോട്ടുകള്‍ ഉതിര്‍ത്ത ക്രിസ്‌ത്യാനോ അതില്‍ മൂന്നിലും ലക്ഷ്യംകണ്ടു. ഇതോടെ ലോകകപ്പില്‍ ഹാട്രിക്‌ കുറിക്കുന്ന ഏറ്റവും പ്രായംകൂടിയ താരം എ്‌ന്ന ബഹുമതിയും താരംനേടി. ഇറാനെതിരെ തെതര്‍ലണ്ടിന്റെ റോബ്‌ റെന്‍സെന്‍ബ്രിങ്ക്‌ 1978ല്‍ കുറിച്ച 30 വയസിന്റെ റെക്കോഡാണ്‌ പോര്‍ച്ചുഗീസ്‌ താരം തിരുത്തിയത്‌. ക്ലബിനും രാജ്യത്തിനുമായി നേടിയ ഹാട്രിക്കുകളുടെ എണ്ണം 51 ആക്കി ക്രിസ്‌ത്യാനോ ഉയര്‍ത്തി. രണ്ടാം പകുതിയിലായിരുന്നു സ്‌പെയിനിന്റെ തിരിച്ചടി. 55-ാം മിനിട്ടില്‍ കോസ്‌റ്റയിലൂടെ സ്‌പെയിന്‍ ഒപ്പമെത്തി. 58-ാം മിനിട്ടില്‍ നാച്ചോയാണ്‌ സ്‌പാനിഷ്‌ ടീമിന്‌ ലീഡ്‌ സമ്മാനിച്ചത്‌. ജയപ്രതീക്ഷയുമായി മുന്നോറിയ സ്‌പെയിന്റെ പ്രതീക്ഷതകര്‍ത്ത്‌ 88-ാം മിനിട്ടില്‍ ക്രിസ്‌ത്യാനോ റൊണാല്‍ഡോയുടെ ഗോളെത്തി.