Breaking News

Trending right now:
Description
 
Jun 15, 2018

ഇന്ന്‌ ഈദുല്‍ ഫിത്തര്‍

image വ്രതശുദ്ധിയോടെ ധന്യമായ വിശ്വാസികള്‍ ഇന്നു ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന്‌ റമസാന്‍ 29 പൂര്‍ത്തിയാക്കി ഇന്നു ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്നു പാളയം ഇമാം വി.പി.സുഹൈബ്‌ മൗലവി, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്‌കുഞ്ഞ്‌ മൗലവി, ഖാസി ചേലക്കുളം മുഹമ്മദ്‌ അബുല്‍ ബുഷ്‌റാ മൗലവി എന്നിവര്‍ അറിയിച്ചു. ഈദുഗാഹുകളിലും പള്ളികളിലും ഒത്തുചേര്‍ന്ന്‌ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കും. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലും ഇന്നാണ്‌ പെരുന്നാള്‍. ഡല്‍ഹി, തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍ നാളെയാണ്‌ ഈദുല്‍ ഫിത്തര്‍. ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. സഹനത്തിന്റെയും സഹിഷ്‌ണുതയുടെയും സഹാനുഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ്‌ ഈദുല്‍ ഫിത്തര്‍ നല്‍കുന്നതെന്നു അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.