Breaking News

Trending right now:
Description
 
Jun 15, 2018

കനത്തമഴ: ആറുജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌; മൂന്നിടത്ത്‌ ഓറഞ്ച്‌ അലര്‍ട്ട്‌

image തിങ്കളാഴ്‌ച വരെ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പു നിലനില്‍ക്കെ ആറുജില്ലകളില്‍ റെഡ്‌ അലര്‍ട്ടും മൂന്നിടത്ത്‌ ഓറഞ്ച്‌ അലര്‍ട്ടും പ്രഖ്യാപിച്ചു. മഴക്കെടുതികളുടെ പശ്ചാത്തലത്തിലാണ്‌ ഈ പ്രഖ്യാപനം. കോഴിക്കോട്‌, മലപ്പുറം, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌, പാലക്കാട്‌ എന്നീ ജില്ലകളിലാണ്‌ റെഡ്‌ അലര്‍ട്ട്‌. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്‌ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. സംസ്ഥാനത്ത്‌ തിങ്കളാഴ്‌ചവരെ ശക്തം/ അതിശക്തം മഴയ്‌ക്കു സാധ്യതയുണ്ടെന്നാണ്‌ കാലാവസ്ഥാ മുന്നറിയിപ്പുള്ളത്‌. കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റു ഉള്ളതിനാല്‍ തിരമാലകള്‍ 3.3മീറ്റര്‍വരെ ഉയരാന്‍ ഇടയുണ്ട്‌. റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ച ജില്ലകളില്‍ മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതപ്രദേശങ്ങളില്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നു കലക്ടര്‍മാരോട്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഓറഞ്ച്‌ അലര്‍ട്ടുള്ള ജില്ലകളില്‍ ദുരന്തപ്രതികരണത്തിന്‌ ആവശ്യമായ വകുപ്പുകളിലെ ഉദ്യോഗസ്ഥരുണ്ടെന്നു ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്‌.