Breaking News

Trending right now:
Description
 
Jun 15, 2018

'റൈസിങ്‌ കാഷ്‌മീര്‍' എഡിറ്ററെ ബൈക്കില്‍ എത്തിയവര്‍ വെടിവച്ചുകൊലപ്പെടുത്തി

image ജമ്മു കാഷ്‌മീരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റൈസിങ്‌ കാഷ്‌മീര്‍ ദിനപത്രം എഡിറ്ററുമായ ഷുജാത്‌ ബുഖാരിയേയും (53) അംഗരക്ഷകരായ രണ്ടു പൊലീസുകാരെയും ബൈക്കില്‍ എത്തിയവര്‍ വെടിവച്ചു കൊലപ്പെടുത്തി. കൊലയാളികളുടേതെന്നു കരുന്നവരുടെ ചിത്രം പൊലീസ്‌ പുറത്തുവിട്ടു. ബൈക്കില്‍ എത്തിയ മൂന്നുപേരില്‍ ഒരാള്‍ ഹെല്‍മറ്റ്‌ ധരിച്ചിട്ടുണ്ട്‌. രണ്ടാമന്‍ മുഖം ഒളിപ്പിച്ചപ്പോള്‍ മൂന്നാമന്‍ മുഖം കറുത്തതുണികൊണ്ടു മറച്ചനിലയിലാണ്‌. സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസിനുലഭിച്ച ദൃശ്യങ്ങളാണ്‌ പുറത്തുവിട്ടത്‌. വ്യാഴാഴ്‌ച രാത്രി ഏഴുകഴിഞ്ഞ്‌ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ പ്രസ്‌ എന്‍ക്ലേവിലെ ഓഫിസില്‍നിന്ന്‌ അംഗരക്ഷകര്‍ക്കൊപ്പം കാറില്‍ പുറത്തേക്കു പോകുമ്പോഴാണ്‌ ബൈക്കില്‍ എത്തിയവര്‍ ആക്രമണം നടത്തിയത്‌. തുടര്‍ന്ന്‌ അംഗരക്ഷകരുടെ തോക്ക്‌ തട്ടിയെടുത്ത്‌ ഇവര്‍ രക്ഷപ്പെടുകയും ചെയ്‌തു. ഒന്നിലേറെ വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറിയ ഷുജാത്‌ ബുഖാരി സംഭവസ്ഥലത്തുവച്ചു മരിച്ചു.