Breaking News

Trending right now:
Description
 
Jun 15, 2018

സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

image ഈദുല്‍ഫിത്തര്‍ ആഘോഷിക്കാന്‍ പുഞ്ചിലെ വീട്ടിലേക്കുപോയ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. ജമ്മുകാഷ്‌മീരിലെ തീവ്രവാദവിരുദ്ധ സേനയിലെ ജവാന്‍ ഔറംഗസേബ്‌ ആണ്‌ കൊല്ലപ്പെട്ടത്‌. വ്യാഴാഴ്‌ച രാവിലെ ഒമ്പതോടെ ഷാദി മാര്‍ഗില്‍നിന്ന്‌ അതുവഴിവന്ന സ്വകാര്യ കാറില്‍ ഷോപിയാനിലേക്കു പോവുകയായിരുന്നു ഔറംഗസേബ്‌. കാര്‍ കലംപോര എത്തിയപ്പോള്‍ ഭീകരര്‍ വാഹനംതടഞ്ഞു സൈനികനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന്‌ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ പത്തുകിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍നിന്നാണ്‌ ഔറംഗസേബിന്റെ മൃതദേഹം കണ്ടെടുത്തത്‌. തലയിലും കഴുത്തിലും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ഷോപ്പിയാനയിലെ 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനാണ്‌ കൊല്ലപ്പെട്ട ഔറംഗസേബ്‌.