
മോസ്കോയിലെ ലുഷ്നിക്
സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ആതിഥേയരായ റഷ്യയ്ക്ക് വിജയം.
ഏഷ്യയുടെ വെല്ലുവിളിയുമായി എത്തിയ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ്
(5-0) റഷ്യന്‍ ടീം തോല്‍പ്പിച്ചത്. യൂറി ഗാസിന്‍സ്കി, ഡെനിസ് ചെറിഷേവ്,
ആര്‍ട്ടെം സ്യൂബ, അലക്സാണ്ടര്‍ ഗോലോവിന്‍ എന്നിവരാണ് റഷ്യയ്ക്കുവേണ്ടി ഗോള്‍
കുറിച്ചത്. ഡെനിസ് ചെറിഷേവിന്റെ ഇരട്ടഗോളുകളായിരുന്നു വിജയത്തിന്റെ സവിശേഷത.
ആദ്യപകുതിയില്‍തന്നെ ആതിഥേയര്‍ എതിരില്ലാതെ രണ്ടുഗോളുകള്‍ക്ക്
മുന്നിട്ടുനിന്നിരുന്നു. രണ്ടാംപകുതിയില്‍ 71-ാം മിനിട്ടില്‍ ആര്‍ട്ടെം സ്യൂബ്
ലീഡ് ഉയര്‍ത്തി. മൂന്നുഗോളിന്റെ ലീഡില്‍ പതറിപ്പോയ സൗദി ടീമിനെ ഇഞ്ചുറി ടൈമില്‍
രണ്ടു ഗോളുകള്‍നേടി റഷ്യ മുട്ടുകുത്തിക്കുകയായിരുന്നു.