Breaking News

Trending right now:
Description
 
Jun 15, 2018

പൊലീസുകാരനെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചു; പോരാത്തതിന്‌ കേസും

image എഡിജിപി സുധീഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്‌ധയുടെ മര്‍ദനമേറ്റെന്നു പരാതിപ്പെട്ട പൊലീസ്‌ ഡ്രൈവര്‍ തിരുവനന്തപുരം ആര്യനാട്‌ സ്വദേശി ഗവാസ്‌കറിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ്‌ കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറച്ചില്‍ എന്നീ ജാമ്യമില്ലാ വകുപ്പുകളില്‍ കുറ്റം ചുമത്തിയാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. എഡിജിപിയുടെ ഔദ്യോഗിക ഡ്രൈവറാണ്‌ ഗവാസ്‌കര്‍. കഴിഞ്ഞദിവസം രാവിലെ കനകക്കുന്നില്‍ വച്ചാണ്‌ ഗവാസ്‌കറിനു മര്‍ദനമേറ്റുവെന്നു പരാതി ഉയര്‍ന്നത്‌. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുമ്പോള്‍ സ്‌നിഗ്‌ധ വാഹനത്തിലിരുന്ന്‌ അസഭ്യം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ വാഹനം നിര്‍ത്തിയതോടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു കഴുത്തിനു പിന്നില്‍ ഇടിച്ചുവെന്നാണ്‌ ഗവാസ്‌കറിന്റെ പരാതി. ഗവാസ്‌കറിന്റെ പരാതിയില്‍ സ്‌നിഗ്‌ധയ്‌ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തിരുന്നു. ഇതിനു പിന്നാലെയാണ്‌ മര്‍ദനമേറ്റ പൊലീസുകാരനെതിരേ കേസ്‌ ഉണ്ടായിരിക്കുന്നത്‌. തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്‌ ഗവാസ്‌കര്‍.