Breaking News

Trending right now:
Description
 
Jun 14, 2018

തണ്ണീര്‍മുക്കം ബണ്ടില്‍നിന്നു കായലില്‍ ചാടിയ യുവതിക്കായി തിരച്ചില്‍ തുടരുന്നു

image തണ്ണീര്‍മുക്കം ബണ്ടില്‍നിന്നു കായലില്‍ ചാടിയ യുവതിക്കായി അഗ്നിശമന സേന ഉള്‍പ്പെടെയുള്ള പ്രത്യേക സംഘം തിരച്ചില്‍ തുടരുന്നു. ചങ്ങനാശേരി വടക്കേക്കര വെരൂര്‍ മനുനിവാസില്‍ പി.ജി.ഉണ്ണിക്കൃഷ്‌ണ്‍ നായരുടെ മകളും കുറിച്ചി മുണ്ടാരത്ത്‌ കണ്ണന്റെ ഭാര്യയുമായ മീരാകൃഷ്‌ണനാണ്‌ (26) ഇന്നലെ ഉച്ചകഴിഞ്ഞ്‌ കായലില്‍ ചാടിയത്‌. ഭര്‍ത്താവുമായി വഴക്കിട്ട്‌ ചങ്ങനാശേരിയിലെ ജോലിസ്ഥലത്തേക്കു പോയ അവിടെ എത്തിയിരുന്നില്ല. ബണ്ടില്‍നിന്നു സ്‌ത്രീ കായലില്‍ ചാടിയെന്നുള്ള ബൈക്ക്‌ യാത്രികന്‍ പൊലീസില്‍ അറിയിച്ചതോടെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. ഇതിനിടെ ലഭിച്ച ഹാന്‍ഡ്‌ ബാഗില്‍മീരാകൃഷ്‌ണന്റെ വിലാസം കണ്ടതോടെയാണ്‌ മീരാകൃഷ്‌ണന്‍തന്നെയാണ്‌ കായലില്‍ ചാടിയതെന്നു പൊലീസ്‌ ഉറപ്പിച്ചത്‌. ഇന്നലെ മണിക്കൂറുകള്‍നീണ്ടുനിന്ന തിരച്ചിലില്‍ കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന്‌ ഇന്നു രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. നാലുവര്‍ഷം മുമ്പായിരുന്നു മീരാകൃഷ്‌ണന്റെ വിവാഹം. രണ്ടുവയസുള്ള മകനുണ്ട്‌.