Breaking News

Trending right now:
Description
 
Jun 13, 2018

പാക്ക്‌ വെടിവയ്‌പില്‍ നാലു ജവാന്മാര്‍ക്ക്‌ വീരമൃത്യു

image ജമ്മുകാഷ്‌മീരിലെ സാംബ ജില്ലയില്‍ ഇന്നു പുലര്‍ച്ച അതിര്‍ത്തി കടന്ന്‌ പാക്ക്‌ റേഞ്ചേഴ്‌സ്‌ നടത്തിയ വെടിവയ്‌പില്‍ നാലു ബിഎസ്‌എഫ്‌ ജവാന്മാര്‍ക്ക്‌ വീരമൃത്യു. മൂന്നുപേര്‍ക്ക്‌ പരുക്കുണ്ട്‌. മൂന്ന്‌ ജൂനിയര്‍ ഉദ്യോഗസ്ഥരും ഒരു കോണ്‍സ്‌റ്റബിളുമാണ്‌ കൊല്ലപ്പെട്ടത്‌. രാംഗഡ്‌ സെക്ടറിലെ ബാബാ ചാംലിയാന്‍ ഔട്ട്‌ പോസ്‌റ്റ്‌ ലക്ഷ്യംവച്ചായിരുന്നു വെടിവയ്‌ക്കുകയും ഷെല്ലാക്രമണവും. ഇന്നലെ രാത്രി പത്തരയോടെ ഉണ്ടായ വെടിവയ്‌പ്‌ ഇന്നു പുലര്‍ച്ചെ നാലുമണിവരെ നീണ്ടു. പരുക്കേറ്റ ജവാന്‍മാരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റമസാന്‍ പ്രമാണിച്ച്‌ രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന്‌ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും ബിഎസ്‌എഫും തീരുമാനിച്ചിരുന്നു. അതിനുശേഷം നടക്കുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ലംഘനമാണിത്‌. ഈ മാസം മൂന്നിനുണ്ടായ ആക്രമണത്തില്‍ രണ്ട്‌ ബിഎസ്‌എഫ്‌ ജവാന്മാര്‍ വീരമൃത്യുവരിച്ചിരുന്നു.