Breaking News

Trending right now:
Description
 
Jun 13, 2018

കെവിന്റെ കുടുംബത്തിന്‌ സര്‍ക്കാര്‍ സഹായം 10 ലക്ഷംരൂപ; നീനുവിന്റെ പഠനചെലവ്‌ ഏറ്റെടുക്കും

image പ്രണയവിവാഹത്തെ തുടര്‍ന്ന്‌ ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്‍ ജോസഫിന്റെ കുടുംബത്തിന്‌ സഹായം ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വാടകവീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന്‌ സ്ഥലം വാങ്ങി വീടുവയ്‌ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. കെവിന്റെ ഭാര്യ നീനുവിന്‌ പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും ചെയ്യും. അതിനാവശ്യമായ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. നീനുവിന്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്നു നിര്‍ദേശം വന്നിരുന്നു. എന്നാല്‍, നീനു ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കട്ടെയെന്നാണ്‌ സര്‍ക്കാല്‍ നിലപാട്‌. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍നിന്നു ജനവാസ മേഖലയെ ഒഴിവാക്കണമെന്ന്‌ ശിപാര്‍ശ കേന്ദ്രസര്‍ക്കാരിനു നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.