Breaking News

Trending right now:
Description
 
Jun 13, 2018

7300 കോടിയുടെ ബാധ്യത; വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കുമെന്ന്‌ വകുപ്പുമന്ത്രി

image സംസ്ഥാനത്ത്‌ കെഎസ്‌ഇബിക്ക്‌ 7300 കോടിയുടെ കടബാധ്യതയുണ്ടെന്നും വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കാതെ മറ്റുവഴികളില്ലെന്നും വകുപ്പുമന്ത്രി എം.എം.മണി വ്യക്തമാക്കി. വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 70 ശതമാനം പുറത്തുനിന്നു വാങ്ങുന്നതാണ്‌. ചെലവിനനുസരിച്ച്‌ നിരക്ക്‌ കൂട്ടിയില്ലെങ്കില്‍ വൈദ്യുതി ബോര്‍ഡ്‌ വന്‍ പ്രതിസന്ധിയെ നേരിടേണ്ടിവരും. ഇതിനിടെ കാലവര്‍ഷക്കെടുതിമൂലം 12 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. തിരമാലയില്‍നിന്നു വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പൈലറ്റ്‌ പദ്ധതി സ്ഥാപിക്കുന്നതിനും ആലോചനയുണ്ട്‌. ഇപ്പോള്‍ പണിനടക്കുന്ന 10 ജലവൈദ്യുത നിലയങ്ങളില്‍നിന്നു 190 മെഗാവാട്ടും പുതിയതായി തുടങ്ങുന്ന നിലയങ്ങളില്‍നിന്നായി 125 മെഗാവാട്ടും ഉത്‌പാദിപ്പിക്കാനാവും. കൂടംകുളം ലൈന്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും. സ്‌മാര്‍ട്ട്‌ മീറ്റര്‍ ടെന്‍ഡറുമായി ബോര്‍ഡ്‌ മുന്നോട്ടുപോകാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. 200 യൂണിറ്റിലേറെ ഉപയോഗിക്കുന്നവര്‍ക്കെല്ലാം സ്‌മാര്‍ട്‌ മീറ്റര്‍ സ്ഥാപിക്കും. അതോടെ ഓഫിസിലിരുന്ന്‌ റീഡിങ്‌ എടുക്കാനും വൈദ്യുതിബന്ധം വിച്ഛേദിക്കാനുമെല്ലാം സാധിക്കും. 7.85 ലക്ഷം കണക്ഷന്‍ രണ്ടുവര്‍ഷംകൊണ്ട്‌ നല്‍കാന്‍ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.