Breaking News

Trending right now:
Description
 
Jun 13, 2018

ഗൗരി ലങ്കേഷ്‌ കൊലപാതകം; ഒരാള്‍കൂടി അറസ്റ്റില്‍

image മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ട കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്‌തു. ഗൗരിയെ വെടിവച്ചയാളെന്നു സംശയിക്കുന്ന പരശുറാം വാഗ്മറാണ്‌ (26) പിടിയിലായത്‌. കര്‍ണാടകയിലെ വിജയപുര സിന്ദഗിയില്‍നിന്നു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കസ്‌റ്റഡിയില്‍ വിട്ടുകൊടുത്തു. സിസിടിവി ദൃശ്യങ്ങളിലെ കൊലയാളിയുടെ ശരീരലക്ഷണങ്ങളുമായി സാമ്യമുണ്ടെങ്കിലും വെടിവച്ചത്‌ പരശുറാം വാഗ്മറാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ഗൗരിശങ്കറെ വധിച്ച കേസില്‍ ഇതോടെ ആറുപേര്‍ അറസ്റ്റിലായി. ശ്രീരാമസേന അംഗമാണ്‌ ഇയാള്‍. കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പരശുറാം വാഗ്മറിനെ അറസ്റ്റു ചെയ്‌തത്‌. തഹസില്‍ദാര്‍ ഓഫിസിനു മുമ്പില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയതിന്‌ നേരത്തെ പരശുറാം അറസ്റ്റിലായിട്ടുണ്ട്‌. ശ്രീരാമസേനയുമായി പരശുറാമിന്‌ യാതൊരുവിധ ബന്ധവുമില്ലെന്നു സേനാ അധ്യക്ഷന്‍ പ്രമോദ്‌ മുത്തലിക്‌ വ്യക്തമാക്കി.