Breaking News

Trending right now:
Description
 
Jun 13, 2018

ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിന്റെ സമരം തുടരുന്നു

image സംസ്ഥാനത്തെ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, ജോലി ചെയ്യാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിസ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക്‌ അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാള്‍ ലഫ്‌.ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീസിനു മുമ്പില്‍ ആരംഭിച്ച കുത്തിയിരുപ്പു സമരം തുടരുന്നു. കേജരിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്‌ എന്നിവരും സമരത്തിനുണ്ട്‌. തിങ്കളാഴ്‌ച വൈകിട്ട്‌ ആറുമണിയോടെയാണ്‌ സമരം ആരംഭിച്ചത്‌. സമരം അവസാനിപ്പിക്കണമെന്നു ലഫ്‌.ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ സമരം ശക്തമാക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇന്ന്‌ ലഫ്‌.ഗവര്‍ണറുടെ വസതിയിലേക്ക്‌ എഎപി നേതൃത്വം മാര്‍ച്ചു നടത്തും. മന്ത്രി സത്യേന്ദര്‍ നിരാഹാര സമരവും ആരംഭിച്ചു. അതേസമയം, കേജരിവാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ ലഫ്‌.ഗവര്‍ണര്‍ രംഗത്തുവന്നു. അതേസമയം, കേജരിവാളും മന്ത്രിമാരും ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന്‌ ബിജെപി ആരോപിച്ചു. സമരം നാടകമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഡല്‍ഹി ചീഫ്‌ സെക്രട്ടറി അംശു പ്രകാശിനെ എഎപി നേതാക്കള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ്‌ സംസ്ഥാനത്തെ ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ ചുമതലകളില്‍നിന്നു വിട്ടുനില്‍ക്കുന്നത്‌.