Breaking News

Trending right now:
Description
 
Jun 12, 2018

വ്യാഴാഴ്‌ചവരെ കനത്ത മഴയും കാറ്റും തുടരും; ജാഗ്രതാ മുന്നറിയിപ്പ്‌

image സംസ്ഥാനത്ത്‌ 14വരെ കനത്ത മഴയ്‌ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ശക്തമായ മഴയെ തുടര്‍ന്ന്‌ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയും ഉണ്ടായേക്കാം. കടലില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്‌. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനു പുറമേ കേന്ദ്ര ജല കമ്മീഷനും ജാഗ്രതാ മുന്നറിയിപ്പ്‌ നല്‍കി. ജാഗ്രത പുലര്‍ത്താന്‍ കലക്ടര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കി. കേരളാ, കര്‍ണാടക, ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനത്തിന്‌ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്‌. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറേ ഭാഗത്തു മത്സ്യബന്ധനത്തിനു പോകരുത്‌. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രികാലങ്ങളില്‍ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. മലയോര മേഖലയിലെ താലൂക്ക്‌ കണ്‍ഗ്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്നാണ്‌ ബന്ധപ്പെട്ടവര്‍ക്ക്‌ ലഭിച്ച നിര്‍ദേശം.